Saturday, June 1, 2013

ഓർമ്മകൾ മരിക്കുകയില്ല.....


മൈസൂരിലെ പുലർച്ചകളിൽ ഉറക്കം വിട്ടൊഴിയാത്ത കണ്ണുകളുമായി 
സബർബൻ സ്റ്റാന്റിൽ നിന്നും സിറ്റി സ്റ്റാന്റിൽ എത്താൻ സകല ഓട്ടോ ക്കാരെയും ശശികൾ  ആക്കി 
ഓടുമ്പോൾ പലപ്പോഴും എനിക്ക് ക്ലോക്ക് ടവറിനെ നോക്കി 
അന്തം വിടാൻ സാധിച്ചിട്ടില്ല.

ഒരിക്കൽ അതിനായി മാത്രം നട്ടുച്ച വെയിലത്ത് അവടം വരെ ..!!





ജേസീ  ഡൌണ്‍സ്  ഒരു ലോകം ആയിരുന്നു.
മൈസൂര് വിദ്യാഭ്യാസ കാലത്തെ മറക്കാനാവാത്ത ഒരിടം. ഒരു പാട് സുന്ദരിമാരെ 
വായി നോക്കി നിന്ന സ്വപ്ന സുന്ദര സുരഭില ലോകം.

ബാത്തും ഫ്രൈഡ് റൈസും നമ്മുടെ കഞ്ഞിയെക്കാൾ വില കുറഞ്ഞ സാധനങ്ങള ആണെന്ന് പഠിപ്പിച്ച ഉച്ച നേര വിശപ്പ്‌ പൂർത്തീകരണ കേന്ദ്രം .

സിറോക്സ് സംസ്കാരത്തിന്റെ അമരത്ത് വിരാജിക്കുന്ന ഒരു യൂനിവെർസിറ്റി യുടെ മൊത്തം ഫോട്ടോസ്റ്റാറ്റ് സ്വമേധയാ ഏറ്റെടുത്ത് നിര്വൃതി അടയുന്ന, ജേസീ കോളേജിന്റെ മുൻപിൽ സുന്ദരിമാരുടെ പാദ പദനങ്ങളുമായി സല്ലപിച്ചു ജീവിക്കുന്ന ജേസീ  ഡൌണ്‍സ് ..!!


ഭൂമി ഉരുണ്ടു പരന്ന ഒരു പണ്ടാറ കുന്ത്രാണ്ടം ആണെന്ന് ഞാൻ പഠിച്ച സ്ഥലം.
മാനസ ഗംഗോത്രിയിലെ എന്റെ സത്രം .
എന്റെ സേനാ നായകന്മാരായ ഗുരുവര്യന്മാരുടെ ആശ്രമം ..
കുളിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എന്റെ ഒരു സഹപാഠികളുടെയും മണം എടുത്ത് സൂക്ഷ്മ പരിശോധന നടത്തിയ  ശാസ്ത്ര സാങ്കേതിക പരീക്ഷണ കേന്ദ്രം .!



കണ്ണുകളിൽ ഒരു ചെറിയ നനവ്‌.
ഒന്ന് മുഖം കഴുകി വരാമേ ..!!

No comments:

Post a Comment