Monday, May 19, 2014

പത്തു മൈല്‍ നടത്തം - ഒരു ഒന്നൊന്നര നടത്തം

സിബി മൂന്നാറിന്റെയും മനോജ്‌ നിരക്ഷരന്‍ ചേട്ടന്റെയും കൂടെ നടന്ന പത്തു പതിനാറു കിലോമീറ്റര്‍ , അതാണ്‌ നമ്മുടെ കഥ നായിക . ആ പത്തു മൈല്‍ ദൂരത്തെ കാഴ്ചകള്‍ക്ക് എന്റെ പേപ്പറില്‍ ഞാന്‍ പകര്‍ന്ന വര്‍ണങ്ങള്‍ .
അവയുടെ ഓര്‍മകളിലൂടെ പേപ്പറും പേനയും പെന്‍സിലും കയ്യിലെടുത്ത് ഒരു പുനര്‍ വായന .. 


moonnar

അന്ന് കണ്ട തൂക്കുപാലം , ആടിയാടി ആശാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ .. ഞങ്ങളും വിട്ടു കൊടുത്തില്ല.. പൂശി ഒരു പത്തു നൂറു ഫോട്ടോ.. എന്നിട്ടും ആശാന് യാതൊരു കുലുക്കവും കണ്ടില്ല, ഇതൊക്കെ എത്ര കണ്ടതാ എന്നാ ഭാവം...! ഇളിഭ്യരായ ഞങ്ങള്‍ പിന്നെ അവിടെ നിന്നില്ല ..

ഒരൊറ്റ നടത്തം അങ്ങ് വെച്ച് കൊടുത്തു .. ഹല്ലേ, ഇങ്ങനെയും ഉണ്ടോ ..!


moonnar

നീണ്ടു പരന്നു ഉരുണ്ടു മറിഞ്ഞു കളിച്ചു ഭൂമി ഒരു പരുവത്തില്‍ കയറ്റമായും ഇറക്കമായും മുന്നില്‍ അങ്ങനെ വന്നു പോയി . സ്വന്തം മക്കള്‍ നെഞ്ചില്‍ കുത്തി കേറ്റിയ കത്തി എടുക്കാന്‍ പോലും മെനക്കെടാതെ .. അവര്‍ ചെയ്ത പാപങ്ങള്‍ ഏറ്റു വാങ്ങി ഇതൊക്കെ എന്ത് എന്നാ മട്ടില്‍ . അതിനു മുന്നില്‍ ഞങ്ങള്‍ റോഡരികില്‍ കണ്ട ശ്മശാനങ്ങള്‍ ഒക്കെ എവിടെ കിടക്കുന്നു ..
ഒരു പ്രേത സിനിമയുടെ ലൊക്കേഷന്‍ പോലെ തോന്നിച്ചു , നല്ല ഭീകരത ...! 

moonnar

നടത്തത്തിന്റെ വേഗത കൂടുന്നു വിയര്‍ക്കാന്‍ തുടങ്ങുന്നു , തണുപ്പ് അതിന്റെ പാട് നോക്കി പോയിട്ട് സമയം കുറെ ആയി . ഒരു ചെറിയ പാര്‍ക്കിംഗ് തിരഞ്ഞു മുന്നോട്ടു . ഇടയ്ക്കു കണ്ട തൊഴിലാളികളുടെ വീടുകളില്‍ കുട്ടികള്‍ കലപില ഉണ്ടാക്കുന്നു . അവരുടെ സാമ്രാജ്യം, അവര്‍ ഉണ്ടാക്കട്ടെ  നമ്മള്‍ മിണ്ടാന്‍ പോണ്ട...!

നേരെ നടക്കുക തന്നെ ...വിയര്‍പ്പൊക്കെ എത്ര കണ്ടതാ .. എന്നാലും ഒന്ന് ഇരിക്കാമായിരുന്നു ..!


moonnar

ഫാക്ടറി തൊഴിലാളികളുടെ ചെറിയ ചെറിയ അങ്ങാടികള്‍ , അവിടെ എല്ലാം ഉണ്ട് .. ആസ്പത്രി മുതല്‍ ക്ലബ്‌ വരെ ..

moonnar

അത്തരം ഒരു അങ്ങാടിയില്‍ വണ്ടി നിര്‍ത്തി .. ഞാന്‍ ഉദ്ദേശിച്ചത് കാല്‍ വണ്ടി , അതിനാവുമ്പോ നിര്‍ത്താന്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാണ്ടിരുന്നാ മതിയല്ലോ . നിര്‍ത്തി ന്നു പറഞ്ഞാലും പോരാ , അവടത്തെ ചായ പീടികയില്‍ കയറി കട്ടന്‍ ചായ , ഇതില്‍ എന്തോ ഒരു മോഹബ്ബത്ത് ഉണ്ടായിരുന്നു , അത് വിശന്നു തളര്‍ന്നു ഇരിക്കുന്നതോണ്ടാണോ എന്നൊന്നും ചോദിക്കെരുത് , ബികോസ് കഥയില്‍ പണ്ടേ ഇല്ലാത്ത കാര്യമാണ് ചോദ്യം ..!
കൂടെ കഴിച്ച വടക്ക് വരെ ഉണ്ടായിരുന്നു മുഹബ്ബത്ത് .. അത് പെരുത്ത്‌ പെരുത്ത് വരുന്നതിനു മുന്‍പേ അവിടെ നിന്ന് കാല്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു നീങ്ങി.. 
പണി പാളാന്‍ പാടില്ലല്ലോ ...

മൂന്നാറിന്റെ മൊഞ്ചിനു മുന്നില്‍ കാല്‍ വണ്ടി മുഹബ്ബത്ത് മൂത്ത് ഇടയ്ക്കിടയ്ക്ക് ബ്രേക്ക്‌ ഇട്ടു . സിബി ചേട്ടന്‍ ഉടനെ ആക്സിലേറ്റര്‍ ചവിട്ടി സംഗതി ലെവല്‍ ആക്കി ...

 moonnar

കാല്‍ വണ്ടിക്കാര്‍ ഈ മഞ്ഞ വണ്ടി കണ്ടപ്പോ ബ്രേക്ക്‌ ഇട്ടു.. അല്ലെങ്കിലും ഇമ്മാതിരി വണ്ടി കണ്ടാ ആരും ബ്രേക്ക്‌ ഇടും . കുണ്ട മണ്ടി പിടിച്ചൊരു വണ്ടി തന്നെ , ആള് മരുന്നടിക്കാന്‍ വന്നതാണ് , പച്ചപ്പിന്റെ മോളില്‍ കീടങ്ങളായ കീടങ്ങളെ ഒക്കെ , ഞാന്‍ കീടം ആവില്ല എന്ന് തോന്നുന്നു , ഓടിക്കാനുള്ള മരുന്ന് . അത് പിടിച്ചു അടിച്ചു ഓടിക്കാന്‍ അവര്‍ക്ക് ഞങ്ങള്‍ അവസരം കൊടുത്തതെ ഇല്ല . കാല്‍ വണ്ടിയുടെ ആക്സിലറേറ്റര്‍ ആഞ്ഞു ചവിട്ടി .. ഹമ്മോ !!

moonnar

പിന്നെ ഇറക്കം തുടങ്ങി , ഇറക്കത്തിന്റെ അറ്റത്ത് വെള്ളച്ചാട്ടവും .. അല്ലെങ്കിലും ഈ അടുത്തായിട്ടു ക്ലൈമാക്സ്‌ ഒക്കെ അടിപൊളി ആവുന്നുണ്ട് . പക്ഷെ ഇവിടെ ട്വിസ്റ്റ്‌ ഉണ്ട് .. സിബി ചേട്ടന്റെ അടിപൊളി ട്വിസ്റ്റ്‌ ...


moonnar

ആ ട്വിസ്റ്റ്‌ കഥയെ മാറ്റി മറിച്ചു , കൊടും തണുപ്പില്‍ കുളിര്‍ന്നു മലര്‍ന്നു ആ വെള്ളത്തിന്റെ മാരക പീഡനം ഏറ്റു വാങ്ങി അവടെ കിടന്നു . ചില പീഡനങ്ങള്‍ ഭയങ്കര സുഖകരം ആയിരിക്കും എന്ന് മനസ്സിലായോ , ഇല്ലെങ്കി ആക്കിക്കോ .. 
ഞാന്‍ പതുക്കെ പതുക്കെ വെള്ളത്തില്‍ മുങ്ങി പറയാന്‍ ശ്രമിച്ചു .. 
"സിബി ചേട്ടാ .. നന്ദി നന്ദി നന്ദ്രി നന്ദ്രി ...!!"
നടന്നില്ല ,

 ഞാന്‍ വേഗം കുളിച്ചു കയറി സിബി ചേട്ടനെ കണ്ടു പറഞ്ഞു : " സിബി ചേട്ടാ നന്ദി !"
ഹല്ലാ പിന്നെ !!