Saturday, June 29, 2013

Library, University Of Mysore


തൊണ്ണൂറ്റി അഞ്ചിന്റെ നിറവിൽ നില്ക്കുന്ന കർണാടകയിലെ ഏറ്റവും പഴയതും വലുതും ആയ ലൈബ്രറി കളിൽ ഒന്നായ മൈസൂര് യൂനിവെർസിറ്റി ലൈബ്രറി.

1918 ഇൽ മൈസൂര് മഹാരാജ കോളേജ് കാമ്പസിൽ സ്ഥാപിതമായ ഇത് പിന്നീട് 1965 ഓടെ ഇക്കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു .

-ഇത്രേം ചരിത്രം-

ഒരു നീണ്ട കാലഘട്ടമായി മൈസൂരിലെ 2 വര്ഷത്തെ അളന്നു തിട്ടപ്പെടുത്തുമ്പോൾ നേരം പോക്കിനും വായ്‌ നോട്ടത്തിനും പിന്നെ ആളാവാനും ( അല്ലാതെ അവടെ പോയി പുസ്തകം വായിക്കാമെന്ന് വെച്ചാൽ എത്രെയാ പുസ്തകങ്ങൾ .. ഞാൻ ഒരൊറ്റ ആളല്ലേ ഉള്ളൂ :( ) ആയിട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം പോലെ ആയിപ്പോയിരുന്നു ഈ ലൈബ്രറി ..സെന്റ്‌ ഫിലോമിനാസ് ചർച് || St Philominas Church


മൈസൂർ ജീവിതത്തിനിടക്ക് പലവട്ടം കണ്ടിട്ടും പിന്നെയും പിന്നെയും മാനം നോക്കി സെന്റ്‌ ഫിലോമിനാസ് ചർച്ചിന്റെ ഉയരം അളക്കാൻ പോയി നിന്ന് ഓട്ടോ ക്കാരുടെ തെറി മേടിച്ചു 
കൂട്ടിയ ഓർമ്മകൾക്ക് മുന്നില് ..!!!

Friday, June 28, 2013

ലണ്ടൻ ടവർ ബ്രിഡ്ജ് || Tower Bridge London


ലണ്ടൻ നഗരം കാണാൻ ഒരിക്കൽ ഞാനും വരും എന്ന് ഞാൻ എന്നോട് പറയാൻ വേണ്ടി വരച്ചപ്പോൾ അത് ലണ്ടൻ ടവർ ബ്രിഡ്ജ് ആയിപ്പോയോന്നൊരു സംശയം ..!! :D 

Burj Khaleefa || ബുർജ് ഖലീഫ


ബുർജ് ഖലീഫ ഉയരത്തിന്റെ അളവാണ് .
നേരെ കുത്തനെ മാനം നോക്കി നില്ക്കുന്ന,
 മാനതിനോട് ചേർന്ന് നില്ക്കുന്ന അളവ്...!

നീളത്തിൽ ഉയർന്നു കിടക്കുന്ന 
ഒറ്റ നോട്ടത്തിൽ കണ്ണിന്റെ കാഴ്ച കോലിന്റെ അളവിലും മുകളിലായി 
ഉയരത്തിന്റെ രാജാവ് ..!!

Aquaventure, Atlantis

Wednesday, June 26, 2013

Al Jahili Fort


1891ൽ നിർമ്മിച്ച അൽ ജഹിലി കോട്ട .

കേട്ടറിവ് മാത്രമുള്ള അൽ ജഹിലി കോട്ട എപ്പോഴോ കണ്ട ഒരു ചിത്രത്തിലൂടെ മനസ്സില് പതിഞ്ഞു.. :)

Bastakiya, Dubai


ഒരിക്കൽ ദുബൈ യുടെ വളര്ച്ചയുടെ ശക്തി താങ്ങാനാവാതെ നാശത്തിന്റെ വക്കിലെത്തിയ എമാരാതികളുടെ പാരമ്പര്യത്തിന്റെ പരിച്ചേദം ,
പിന്നീട് രയ്നേർ ഒട്ടെർ എന്നാ സായിപ്പിന്റെ താങ്ങിൽ ഇന്നും നില നിൽക്കുന്ന ബസ്റ്റകിയ ..

അഭിനവ ദുബൈ നഗരത്തിനു കാത്തു വെക്കാൻ ഒരു  പൈതൃക സ്വത്ത്‌ ..!!

Tuesday, June 25, 2013

Abra in Dubai Creek


ദുബൈ ക്രീക്ക് പാർക്കിൽ ഒരു നീണ്ട കാലഘട്ടത്തിന്റെ കഥ പറഞ്ഞ അബ്ര യെ നേരിട്ട് കണ്ടപ്പോൾ ..!Saturday, June 22, 2013

Dubai Museumഅൽ അഹിദി കോട്ടയിൽ കുടിയിരിക്കുന്ന ദുബൈയുടെ  പരമ്പരാഗത ജീവിത ശൈലികളുടെ കേദാരം. ദുബൈ മ്യൂസിയം 1971 ഇൽ തുറന്നു . ഓയിൽ ഘനനം തുടങ്ങുന്നതിനു മുൻപത്തെ എമരാത്തികളുടെ ജീവിതം തുറന്നു വെച്ചിരിക്കുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .
2008 ൽ ഇവിടെ 80,000 ത്തിൽ പരം ആളുകള് സന്ദർശിച്ചു എന്നാണു കണക്കു ..!!

2012 ഇൽ  ഞാനും .. :D 

Wind Towers in Dubai


പഴയ കാല യു എ ഇ യുടെ പ്രൌഡിയും ഭംഗിയും ഇക്കാണുന്ന ഇദ്ദേഹം തന്നെയായിരുന്നു .


എന്റെ ദുബൈ സന്ദര്ശന വേളയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിചവൻ ( പെണ്ണുങ്ങൾ കച്ചറ ഉണ്ടാക്കരുത് , ഞാനൊരു മെയിൽ ഷോവനിസ്റ്റ് അല്ല .. ചുമ്മാ അവൻ എന്ന്
 പറഞ്ഞതാണ്‌ .)


റബ്ബുൽ ഖാലി യുടെ ശാന്തതറബ്ബുൽ ഖാലി യുടെ ശാന്തത മുസാഫിര്‍ അഹമെദ്ന്റെ "മരുഭൂമിയുടെ ആത്മകഥ "യിലൂടെ നേരിട്ട് കാണുമ്പോൾ അങ്ങ് ദൂരെ ലിവാ എന്നെ നോക്കി പതിയെ മാടി വിളിച്ചു .
ഏകാന്തതയുടെ സ്വര്ണ വർണം എന്നിലെ സ്വപ്ന സഞ്ചാരിയെ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു .

ലിവയിലെ ഈ കോട്ട എന്റെ സ്വപ്നങ്ങളിൽ ഇപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ട്.
Wednesday, June 19, 2013

കുക്കറ ഹള്ളി തടാകംമാനസ ഗന്ഗോത്രി കാമ്പസിലെ നീണ്ട മൂന്നു വർഷത്തെ 
കാല്പനികതയുടെ സൌന്ദര്യ വലയത്തിലേക്ക് ആവാഹിച്ച 
മനോഹര തീരം ..

പഠന കാല ജീവിതത്തിന്റെ കുണ്ടാമണ്ടിതരങ്ങൾ പക്ഷി സങ്കേതം കൂടിയായ 
ഇവിടെ ഞങ്ങള്ക്ക് കിളി നിരീക്ഷണം എന്നാ പാരമ്പര്യ വിദ്യാർഥി കലയെ 
പരിപോഷിപ്പിക്കാനുള്ള ഒരിടം കൂടെ ആയിരുന്നു ..മൈസൂർ


മൈസൂർ എന്നും ഒരു നല്ല ഓർമ്മ ആയിരുന്നു .

അവിടത്തെ ഓരോ അടയാളങ്ങളും !!

Tuesday, June 18, 2013

Behind Me

ഓഫീസിൽ ഇരിക്കുമ്പോൾ പുറകിൽ  
ഇവരെല്ലാം എന്നെ നോക്കി 
മന്ദസ്മിതം തൂകുന്നത് എന്തിനാണാവോ എന്തോ !!

Friday, June 7, 2013

ഗോല്കൊണ്ട ഫോർട്ട്‌

Golconda Fort

 അരണ്ട വെളിച്ചത്തിന് മുന്നില് 
ചരിത്രം പ്രകാശത്തിനും ശബ്ദത്തിനും 
വഴിമാറുമ്പോൾ 
ഞാൻ ലയിച്ചിരുന്നത് ചരിത്രത്തിന്റെ 
മാസ്മരികതയിലോ ,
അതോ, ഗോല്കൊണ്ട യുടെ ഗാംഭീര്യത്തിനു മുന്നിലോ ..!!
അറിയില്ല !!ഒരു പ്രണയത്തിന്റെ പിൻവാതിൽ

Back Door of Mighty TAJ MAHAL 

താജിന്റെ ബാക്കിലെ വാതിലിന്റെ കാൽപനികതയിൽ 
പ്രണയമാണോ 
നോവാണോ എന്ന് നോക്കി ഞാൻ .

മറച്ചു വെച്ച ഒരു പറ്റം കിനാക്കൾ 
അതിനുള്ളിൽ വീർപ്പുമുട്ടിയിരിക്കുന്നതു പോലെ 
എനിക്ക് തോന്നിപ്പോയോ !!എന്റെ നാട്, നിങ്ങളുടേം

കുറുവ ദ്വീപ്‌

Kuruva Island

വയനാടിന്റെ സ്വന്തം കുറുവ ദ്വീപ്‌  .
പ്രകൃതിയെ തൊട്ടു തലോടി കബനി നമ്മെ മുറിച്ചു കടക്കുമ്പോൾ 
നമ്മളും അതിനോട് അലിഞ്ഞു ചേരുന്നുവോ എന്ന് തോന്നിപ്പോകും !


Thursday, June 6, 2013

പിന്നേം ചാർമിനാർഅന്തം വിട്ടു നടക്കുന്ന നേരത്ത് വെറുതെ വരച്ചത് 

ജഗൻ മോഹൻ പാലസ് അഥവാ ആർട്ട് ഗാല്ലറി

ഓൾഡ്‌ ജിഞ്ചർ ബിൽഡിങ്ങ് !!


ഒരു പഴയ മൈസൂർ ഓർമചിത്രം 

വിദ്യാഭ്യാസകാലത്തെ അഭ്യാസമുറകൾക്ക് 
പലപ്പോഴും സാക്ഷ്യം വഹിച്ച 
ഒരു പാവത്താൻ കെട്ടിടം .

പഴമയുടെ പ്രൌഡിയുമായി ,
ഒരല്പം അഭിനവ മൈസൂരിന്റെ അവശിഷ്ടങ്ങളും പേറി..

ഓൾഡ്‌ ജിഞ്ചർ ബിൽഡിങ്ങ് !!

ഒരു പെൻസിൽ പരീക്ഷണംഒരു പെൻസിൽ പരീക്ഷണം .

തൃശ്ശൂരിന്റെ സ്വന്തം വടക്കുന്നാഥ ക്ഷേത്രം 

ലോനപ്പൻ നമ്പാടൻ
Wednesday, June 5, 2013

ചാമുണ്ഡിചാമുണ്ഡി മൈസൂരിന്റെ ദേവിയാണ് .
എല്ലാം കൊണ്ടും .

ഒരു രാവിലെ ചാമുണ്ടി നടന്നു കയറിയപ്പോൾ !!


ചരിത്രം കഥ പറയുന്ന ശ്രീ രംഗപട്ടണം മസ്ജിദ്

Sree Rangapattanam Masjid, Mysore
ശ്രീ രംഗപട്ടണം പള്ളിയുടെ മിനാരങ്ങൾ . 
സുഹൃത്തുക്കളോട് കൂടി ഒരു ഞായറാഴ്ച വൈകുന്നേരം ചുമ്മാ പോയപ്പോൾ കയ്യിലുണ്ടായിരുന്ന പേപ്പറിൽ കുത്തി വരച്ചത് . 

ചരിത്രം കഥ പറയുന്ന ശ്രീ രംഗപട്ടണം മസ്ജിദ് 

ജുമാ മസ്ജിദ് ..ചാന്ദ്നി ചൗക്കിലെ ആൾ തിരക്കിനിടയിൽ 
ചെങ്കോട്ടയുടെ തലയെടുപ്പിനു മുന്നില് 
ജുമാ മസ്ജിദ് .

ഇച്ചിരി വൃത്തികേടിന്റെ അസുഖം 
ഭാധിചിട്ടുണ്ടെങ്കിലും 
പ്രൌഡിക്ക് യാതൊരു കുറവും ഇല്ല തന്നെ !!


മൈസൂർ പാലസ്മൈസൂർ പാലസ് 

ആദ്യം അത്ഭുതം പിന്നെ ആശ്ചര്യം 
ഇപ്പൊ കുറെ നല്ല ഓർമ്മകൾ ..

പാലസ് ഓരോ കന്നടിഗനും എത്ര പ്രിയപ്പെട്ടതാണോ 
അത്രയും പ്രിയപ്പെട്ടതാണ് എനിക്കും..

കഴിഞ്ഞു പോകുന്ന ഓരോ ദസറയും 
എന്നിലേക്ക്‌ കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ 
കുത്തിയിറക്കുമ്പോൾ 
പാലസിലായിരിക്കും എന്റെ മനസ്സ്...!!

ഖുത്തബ് മിനാർആകാശത്തെ താങ്ങി നിർത്തിയതിന്റെ 
അഹങ്കാരത്തോടെ ദില്ലിയിൽ 
ഉയർന്നു പൊങ്ങി നിൽക്കുന്ന 
ഖുതുബുദ്ദീൻ ഐബക്കിന്റെ 
ഖുതബ് മിനാർ ..
1981 ലെ ദുരന്തം ഓർത്തു 
നിർന്നിമേഷനായ പോലെ ..!!

പ്രകൃതിഒരിക്കൽ നിങ്ങൾ തലകുനിക്കും 
പ്രകൃതിക്ക് മുന്നിൽ ,
പക്ഷെ അന്ന് നിങ്ങളെ പുല്കി ആശ്വസിപ്പിക്കാൻ 
ഒന്നും ബാക്കി ഉണ്ടാവില്ല !!

പിറന്ന മണ്ണ്


ഓരോ ജനനവും ഉയർച്ചകൾ തേടിയാണ്.
ഉയരാത്തവനാവുന്നു പരാജിതൻ .

പച്ചപ്പിന്റെ സ്വപ്നങ്ങള്ക്ക് ഉയർച്ച 
കുറവാണെത്രെ ..

എന്റെ ലോകം


ആ നീല എന്റെ സ്വപ്നങ്ങളാണ് .
അതിനപ്പുറം ഹരിതാഭയാർന്ന  എന്റെ ലോകം ഉണ്ട്.
അവടെ എനിക്ക് സന്തോഷവും ഉണ്ട് ..!!

Tuesday, June 4, 2013

എന്റെ ഡെസ്ക് ..!എന്റെ ഡെസ്ക് ..! 
അവടെ ഇങ്ങനെ അന്തം വിട്ടിരിക്കുമ്പോൾ ..!!

Monday, June 3, 2013

ചാർമിനാർചാർമിനാർ 

ടീ കെ കോളനിടീ കെ കോളനി . ഒഴുകി വരുന്ന കാട്ടാറിന്റെ തണുപ്പിൽ ഒന്ന് മുങ്ങി നിവരുമ്പോൾ 
മുൻപിൽ കാണുന്ന സ്വപ്‌നങ്ങൾ നമ്മളെ നോക്കി ഇങ്ങനെ പുഞ്ചിരിക്കും .

ചില യാത്രകൾ സ്വപ്ന സമാനമാവുന്നു ഇത്തരം ഇടങ്ങളിൽ 
പ്രകൃതിയോടു സല്ലപിക്കുമ്പോൾ !!

Saturday, June 1, 2013

ഓർമ്മകൾ മരിക്കുകയില്ല.....


മൈസൂരിലെ പുലർച്ചകളിൽ ഉറക്കം വിട്ടൊഴിയാത്ത കണ്ണുകളുമായി 
സബർബൻ സ്റ്റാന്റിൽ നിന്നും സിറ്റി സ്റ്റാന്റിൽ എത്താൻ സകല ഓട്ടോ ക്കാരെയും ശശികൾ  ആക്കി 
ഓടുമ്പോൾ പലപ്പോഴും എനിക്ക് ക്ലോക്ക് ടവറിനെ നോക്കി 
അന്തം വിടാൻ സാധിച്ചിട്ടില്ല.

ഒരിക്കൽ അതിനായി മാത്രം നട്ടുച്ച വെയിലത്ത് അവടം വരെ ..!!

ജേസീ  ഡൌണ്‍സ്  ഒരു ലോകം ആയിരുന്നു.
മൈസൂര് വിദ്യാഭ്യാസ കാലത്തെ മറക്കാനാവാത്ത ഒരിടം. ഒരു പാട് സുന്ദരിമാരെ 
വായി നോക്കി നിന്ന സ്വപ്ന സുന്ദര സുരഭില ലോകം.

ബാത്തും ഫ്രൈഡ് റൈസും നമ്മുടെ കഞ്ഞിയെക്കാൾ വില കുറഞ്ഞ സാധനങ്ങള ആണെന്ന് പഠിപ്പിച്ച ഉച്ച നേര വിശപ്പ്‌ പൂർത്തീകരണ കേന്ദ്രം .

സിറോക്സ് സംസ്കാരത്തിന്റെ അമരത്ത് വിരാജിക്കുന്ന ഒരു യൂനിവെർസിറ്റി യുടെ മൊത്തം ഫോട്ടോസ്റ്റാറ്റ് സ്വമേധയാ ഏറ്റെടുത്ത് നിര്വൃതി അടയുന്ന, ജേസീ കോളേജിന്റെ മുൻപിൽ സുന്ദരിമാരുടെ പാദ പദനങ്ങളുമായി സല്ലപിച്ചു ജീവിക്കുന്ന ജേസീ  ഡൌണ്‍സ് ..!!


ഭൂമി ഉരുണ്ടു പരന്ന ഒരു പണ്ടാറ കുന്ത്രാണ്ടം ആണെന്ന് ഞാൻ പഠിച്ച സ്ഥലം.
മാനസ ഗംഗോത്രിയിലെ എന്റെ സത്രം .
എന്റെ സേനാ നായകന്മാരായ ഗുരുവര്യന്മാരുടെ ആശ്രമം ..
കുളിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് എന്റെ ഒരു സഹപാഠികളുടെയും മണം എടുത്ത് സൂക്ഷ്മ പരിശോധന നടത്തിയ  ശാസ്ത്ര സാങ്കേതിക പരീക്ഷണ കേന്ദ്രം .!കണ്ണുകളിൽ ഒരു ചെറിയ നനവ്‌.
ഒന്ന് മുഖം കഴുകി വരാമേ ..!!