Saturday, July 20, 2013

Needle Rock Waterfall || സൂചിപ്പാറ


ഞങ്ങൾ എത്തുമ്പോൾ പ്രകൃതിയുടെ പുതപ്പിനുള്ളിലായിരുന്നു അവൾ. 
ഞാൻ പതിയെ നടന്നു ചെന്നു ,
എന്റെ സ്പർശനം അവളെ പുളകിതയാക്കിയോ .. അറിയില്ല.
എന്തായാലും കിലുങ്ങിചിരിച്ചു കൊണ്ട് അവൾ ആഴങ്ങളിലേക്ക് ഊളിയിട്ടു .

സൂചിപ്പാറ ഒരു അനുഭൂതിയാണ് , അവിടത്തെ കോടമഞ്ഞിൽ പുതഞ്ഞ നടവഴിയിൽ 
വീണ്ടും അവളെന്നെ വാരിപ്പുണർന്നു കൊണ്ടേയിരുന്നു ..

ഞാൻ പതിയെ കണ്ണടച്ചു അവളിലേക്ക്‌ അലിഞ്ഞു ,
ഒരു സ്വപ്നം പോലെ !!

Thursday, July 18, 2013

Chain Tree || ചങ്ങല മരം


മലമ്പാത കെട്ടാൻ സഹായിച്ച കരിന്തണ്ടനെ കൊന്നു ക്രെഡിറ്റ്‌ തട്ടാൻ നോക്കിയ സായിപ്പിനെയും ആ പാത പിന്തുടർന്ന സമൂഹത്തെയും വിരട്ടി നടന്ന കരിന്തണ്ടാന്റെ പ്രേതത്തെ ഒടുവിൽ ബന്ധിച്ചു എന്ന് വിശ്വസിക്കുന്ന വയനാട് ലക്കിടിയിൽ സ്ഥിതി ചെയ്യുന്ന ചങ്ങല മരം .


മുടങ്ങാതെ നടക്കുന്ന പൂജയുടെ അടയാളങ്ങൾ അവിടെ കാണാം . കയ്യെറ്റക്കാരനായി വന്നു നമ്മെ അടക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികളുടെ ഒരു ശക്തനായ എതിരാളിയായിട്ടാണ്  ആ ചങ്ങല മരത്തിൽ ബന്ധിച്ചു വെച്ച പ്രേതത്തെ എനിക്ക് തോന്നിയത് .
 ഇന്നും നമ്മൾ അടിയറ വെച്ച് തൊഴുന്നത് അതെ ശക്തികളോടാവുമ്പോൾ  ഒരു വേള ആ ചങ്ങല അഴിച്ചു വിട്ടാലോ എന്ന് തോന്നിപ്പോയി !



Wednesday, July 17, 2013

A Ruined Jain Temple Near Mananthavady


വണ്ടി മാനന്തവാടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോൾ ദാ കിടക്കുന്നു ഒരു പച്ച ബോർഡ് .
ജെയിൻ ടെമ്പിൾ ന്നു ..!! വണ്ടി നിർത്തി കാപ്പി തോട്ടത്തിന്റെ ഇടയിലൂടെ അല്പം നടന്നപ്പോൾ പഴകി നശിച്ചു ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം . !

കൊത്തുപണി കളുടെ അമൂല്യമായ ഒരു കേന്ദ്രം തന്നെയായിരുന്നു ആ ക്ഷേത്രം . ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കെട്ടിടം എന്ന വില പോലും അതിനു നൽകിയിട്ടില്ല എന്ന് ആ പരിസരത്ത് നിന്നും മനസ്സിലാവും .

പനമരത്തിനു അടുത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 


Tuesday, July 16, 2013

Karappuzha Dam-കാരാപ്പുഴ ഡാം


അങ്ങനെ ഫാന്റം റോക്കിന്റെ ചരിതം പാടി മുന്നോട്ടു പോയപ്പോൾ മുന്നിൽ ദെ, കാരാപ്പുഴ ഡാം ..!

കണ്കുളിർക്കെ പച്ചപ്പുമായി തലയുയർത്തി നില്പ്പാണ്‌ കക്ഷി ..!

Monday, July 15, 2013

Sunday, July 14, 2013

Fantom Rock - ഫാന്റം റോക്ക്

 ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലാണ് . അന്ന് വയനാട്ടിലൂടെ പോകുമ്പോഴും അതിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ലല്ലോ . 

അമ്പലവയൽ അങ്ങാടിയിൽ നിന്നും ഒരുപാട് കേട്ട ഫാന്റം റോക്ക് കാണാൻ പോവുമ്പോൾ ആവേശഭരിതനായിരുന്നു ഞാൻ .



കുട്ടിക്കാലത്തെ ഹീറോ ഫാന്റത്തിന്റെ കൽ രൂപം കണ്ടപ്പോൾ അൽപ സമയം അവടെ അതിനോട് മിണ്ടിയും പറഞ്ഞും ഇരുന്നു .



സമീപത്ത് കിടക്കുന്ന കരിങ്കൽ ക്വാറി എന്നാ ശത്രുവിനെതിരെ പോരാടാൻ കരുത്തുള്ളവനായിരുന്നു എന്റെ  കഥയിലെ ഹീറോ ഫാന്റം ..
ഇവിടെയും അത് പോലെ തന്നെ ആവട്ടെ എന്ന് പ്രാർഥിച്ചു അവടെ നിന്നും ....

Saturday, July 13, 2013

ബേപ്പൂർ സുൽത്താൻ...!


ബേപ്പൂർ സുൽത്താൻ...!

Banasura Sagar Dam - ബാണാസുര സാഗർ അണക്കെട്ട്





ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എർത്ത് ഡാം . ബാണാസുര സാഗർ അണക്കെട്ട് ..
പഴയ ഫോട്ടോ കണ്ടപ്പോൾ ചുമ്മാ വരച്ചത് .

Kanjirappuzha Dam - കാഞ്ഞിരപ്പുഴ ഡാം






മണ്ണാർക്കാട്  നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ ഡാം സുന്ദരിയായിരുന്നു അന്ന് ഞാൻ അവടെ എത്തുമ്പോൾ .
പച്ചപ്പ് പുതച്ച ഡാമും പരിസരവും അക്ഷരാർത്ഥത്തിൽ കണ്ണിനും മനസ്സിനും കുളിർമയേകി ..


ഡാമിൽ വെള്ളം അന്ന് കുറവായിരുന്നു . എന്നാലും ആ കാഴ്ചകൾ മനം നിറച്ചിരുന്നു .


Tuesday, July 9, 2013

Ahimsa !


പഴയ ഒരു വര .. ഇപ്പൊ വീണ്ടും കുത്തിപ്പൊക്കുന്നു !



Saturday, July 6, 2013

Royal Meenakshi Mall , Bangalore


മാൾ സംസ്കാരത്തിന്റെ പതഞ്ഞു പൊങ്ങുന്ന തിമർപ്പിനിടയിലൂടെ ഒരു വട്ടം നടക്കാനിറങ്ങിയപ്പോൾ ..

ബംഗ്ലുരു വിലെ റോയൽ മീനാക്ഷി മാൾ ..!

Jewish Synagogue , Mattancherry


ഞാൻ കണ്ടിട്ടില്ല .. കാണണമെന്ന് വിചാരിച്ചു പോയി പാതി വഴിയില പലവട്ടം യാത്ര മുടങ്ങിയിട്ടുണ്ട് .. എന്നാലും സിനഗോഗ് ന്റെ ആ ചുവപ്പും വെള്ളയും കലര്ന്ന ചുമരും നീല ജനവാതിലുകളും കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റുമോ... 

ഒരു ചെറിയ ശ്രമം ..!