Monday, August 12, 2013

ഒരു വര !



 ഒരു വര !

Recalling Yesterdays !


 കുട്ടിക്കാലത്ത്  പേപ്പറും പെന്സിലും എടുത്താൽ സ്ഥിരമായി വരക്കാർ ഉണ്ടായിരുന്ന ആ അക്ഞാത ഗ്രാമം ..!  

Saturday, August 3, 2013

Kochi - Ernakulam


ഞാൻ കണ്ട എറണാകുളവും കൊച്ചിയും  ....!

ഒബെരോണ്‍ മാളിന്റെ മുന്നിലും പിന്നിലും നിന്നുള്ള വായി നോട്ടത്തിൽ തുടങ്ങുന്ന നഗരക്കാഴ്ച .. 


അവടെ നിന്നും മറൈൻ ഡ്രൈവിൽ എത്തുമ്പോൾ രണ്ടു സുന്ദരൻ  .പാലങ്ങൾ ... 
കൊച്ചി കായലിന്റെ മുറ്റത്ത്‌ ഉപ്പു രസമാർന്ന കാറ്റും കൊണ്ട് അല്പം നേരം... തൊട്ടപ്പുറത്ത് സുഭാഷ്‌ പാർക്ക്‌ , കോണ്‍വെന്റ് ജങ്ക്ഷൻ , തെരേസാസ് കോളേജ് .. യേയ് .. ഞാൻ അത്തരക്കാരനല്ല :D


അങ്ങ് ദൂരെ ബോൾഗാട്ടി .. കരയിൽ നിന്നും ഞാൻ ഇന്നേ വരെ ആ സാധനം കണ്ടിട്ടില്ല .. കായലിൽ നിന്ന് കൊണ്ട് അന്തം വിട്ടു നോക്കി നിന്നിട്ടുന്നെല്ലാതെ ...!




ജൂതന്മാരുടെ സിനഗോഗ് കാണാൻ മട്ടാഞ്ചേരി വരെ .. 


കൊച്ചിയിലെ കാഴ്ച്ചകൾ തീരുന്നില്ല .. അതങ്ങനെ വളർന്നു നമ്മക്കൊന്നും പിടികിട്ടാത്ത അത്രേം വലുതായിപ്പോയെത്രേ ..!

വരട്ടെ , എനിക്കിനിയും വരക്കാലോ കൊച്ചിയെ...!

Friday, August 2, 2013

വയനാട് -II | Wayanad -II

വയനാടിനെ കുറിച്ച് പറഞ്ഞപ്പോം വിട്ടു പോയ കുറെ സംഗതികൾ ഉണ്ട്. 
എടക്കൽ ഗുഹയും അമ്പുകുത്തി മലയും എല്ലാം വയനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരങ്ങളാണ് ..



ഇത്തിരി ദൂരം നടക്കണം എന്നാലും എടക്കലിന്റെ ചരിത്രം , അമ്പുകുത്തി മലയുടെ ഭംഗി ഒന്നും കാണാതെ എന്ത് വയനാട് യാത്ര.. !




പൂക്കോട് തടാകം കണ്ടു അതിനു ചുറ്റും ഒരു റൌണ്ട് നടന്നു വിയർത്ത് ഒലിച്ചു നില്ക്കുന്ന ആ ഒരു രംഗം ..  എത്തിയിരിക്കുന്നു ഇപ്പോൾ ഞാൻ ..

വയനാട് തീരുന്നില്ല .. യാത്ര തുടരട്ടെ ..
( സംഗതി ഒരു ഓർഡർ ഒന്നും ഇല്ല.. സദയം ക്ഷമിക്കുക )