Thursday, April 3, 2014

ഖിബ്ലതൈൻ മസ്ജിദ് (മദീന 1)

മദീന .. 
യാത്രകളുടെ അവസാനം എത്തിപ്പെട്ടത് ഈ പുണ്യ ഭൂമികയിൽ .. കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകളായി ഇതിലെ തലങ്ങും വിലങ്ങും നടക്കുന്നു.. ഓരോ കാല്പാടുകളും സൂക്ഷിച്ചു വെക്കുന്നു.. ഓരോ കാഴ്ചകളും മനസ്സില് ചേർത്ത് വെക്കുന്നു .. 

അങ്ങനെയുള്ള ചില നടത്തങ്ങൾ എന്റെ കയ്യിലെ പേപ്പറിൽ പകർന്നത്താൻ കഴിഞ്ഞപ്പോൾ ചെറിയൊരു കുറിപ്പും .. അങ്ങനെ..!!

ഖിബ്ലതൈൻ മസ്ജിദ് 



ചില യാത്രകൾ അവസാനിക്കുന്നിടത്താവും  ചരിത്രം അതിന്റെ യാത്ര ആരംഭിക്കുക . ഖിബ്ലതൈൻ മസ്ജിദ് തേടിയുള്ള യാത്രയിൽ അതെങ്ങനെയെന്നു ഞാൻ അറിഞ്ഞു . 

 ജോലി ചെയ്യുന്ന മദീന ഡെവലപ്പ് മെന്റ് അതോറിറ്റി യുടെ അല്പം മാറിയാണ് മസ്ജിദുൽ ഖിബ്ലാതൈൻ സ്ഥിതി ചെയ്യുന്നത് .. എന്ന്  വെച്ചാൽ സുൽത്താന റോഡിൽ മസ്ജിദ് നബവിയിൽ നിന്നും ഏകദേശം ഒരു  മൂന്നു മൂന്നര കിലോമീറ്റർ ദൂരം . 


രണ്ടു ഖിബ്ലകൾ ഉള്ള മസ്ജിദ് എന്നാ അർത്ഥമുള്ള ഖിബ്ലതൈൻ ബൈത്തുൽ മുഖദ്ദിസിൽ നിന്നും ഖിബ്ല ക'അബ യിലേക്ക്   മാറിയതിന്റെ  അടയാളങ്ങൾ അതിന്റെ ഹൃദയത്തിൽ കാത്തു വെച്ചിരുന്നു . 
റജബ് മാസത്തിലെ ഒരു നമസ്കാര സമയത്ത് മുഹമ്മദ്‌ നബി (സ) തങ്ങൾക്കു അള്ളാഹുവിൽ നിന്ന്   ഉത്തരവ് ലഭിക്കുകയാണ് ജെറുസലേമിലെ ബൈത്തുൽ  മുഖദ്ദിസിലെക്ക്  ഉള്ള ഖിബ്ല മക്കയിലെ  ഇബ്രാഹിം നബി ( അ ) യുടെ ക'അബ യിലേക്ക് ..

ഇസ്ലാമിന്റെ ആ സുപ്രധാനമായ മാറ്റം  സംഭവിച്ച അതെ ഇടത്തിൽ കാലു കുത്തിയപ്പോൾ  ഒരു പ്രത്യേക അനുഭൂതിയുടെ ലോകത്തിൽ എത്തി .. ഞാൻ ഒരു കാലഘട്ടത്തിന്റെ 
 പാദ  സ്പർശം ഞാൻ അറിഞ്ഞു ..

ഞാൻ പതിയെ അവയിലേക്കു അലിഞ്ഞു ചേർന്നു .. 








6 comments:

  1. ചിത്രം ഇഷ്ടപ്പെട്ടു. അതിൽ കൂടുതൽ ചിത്രത്തെ വിലയിരുത്താനുള്ള ശേഷിയില്ല.

    മുസ്ളീങ്ങൾക്കു മാത്രം പരിചയമുള്ള പദങ്ങൾ ഉപയോഗിക്കുമ്പോൾ അവയെന്താണ് എന്ന് അടിക്കുറിപ്പ് നൽകുന്നത് അന്യമതസ്ഥർക്കും സംഭവം മനസ്സിലാക്കാൻ സഹായകമാവും.

    ReplyDelete
    Replies
    1. *Quibla - the direction of the Kaaba toward which Muslims turn for their daily prayers

      Delete
    2. നന്ദി മനേഷ് (അതെന്നെയല്ലേ പേര്..? ) വന്നതിനും അഭിപ്രായം പറഞ്ഞതിനും :)

      Delete
  2. maasangalaayi njaanum ee manninte pavithrathayil alinju cheraaan shramikkunnu..

    ReplyDelete
  3. അജിതെട്ടാ .. നിങ്ങളാണ് ഈ ബ്ലോഗ്ഗിന്റെ പ്രകാശം :)

    ReplyDelete