Tuesday, December 24, 2013

Thursday, December 5, 2013

ഒരു മൂന്നാർ യാത്രയുടെ ഓർമ്മ ചിത്രങ്ങൾഒരു മൂന്നാർ യാത്രയുടെ ഓർമ്മ ചിത്രങ്ങൾ ..

പതിവ് വഴി വിട്ടു അല്പം മാറി യാത്ര ചെയ്തപ്പോൾ എത്തിയത് ഒരു മനോഹര ഭൂമികയിൽ ..


Kadalar Estate Munnar

എസ്റ്റേറ്റ്‌ റോഡിലെ ഏകാന്തതയിലേക്ക് എത്തിപ്പെടുമ്പോൾ മനസ്സ് ഒരുപാട് കാലങ്ങൾ പിറകോട്ട് ഓടി ..

ഒരു നല്ല കാലത്തിന്റെ സുഖമുള്ള തണുപ്പായി കാട്ടരുവിയിലെ വെള്ളം എന്റെ കാലുകളെ തഴുകി കടന്നുപോയി ..


Kadalar Estate Munnar

ഒരുപാട് കഥകൾ പറയാനുള്ള കടലാർ  എസ്റ്റേറ്റ്‌ ബംഗ്ലാവ് അന്ന് രാത്രി ഞങ്ങളെ നിശ്ശബ്ദം നിരീക്ഷിച്ചതാവാം .. പഴമയുടെ ഗന്ധമുള്ള ആ ഇടനാഴികൾ ഞങ്ങളുടെ ചലനങ്ങൾ അവയോടു കൂട്ടി ചേർക്കാൻ നോക്കിയതാവാം .. ആ രാത്രി ഉറക്കത്തെ ഞങ്ങളിലെക്കെത്തിക്കാതിരുന്നത് .. 
ഓർമകളുടെ കെട്ടുകൾ ലഹരിയായി നുരഞ്ഞും പുകഞ്ഞും  ഞങ്ങളുടെ സിരകളിൽ ആടി തിമർത്തു ..
മറക്കാനാവാത്ത ഓർമ്മകളുടെ ഒരു പുസ്തകമായി ആ രാത്രി അവടെ വശ്യ നൃത്തമാടി...

Kadalar Estate Munnar

യാത്രകൾ അവസാനിക്കുമ്പോൾ മംഗളം പാടിയ ദിവസങ്ങളുടെ നിഴൽച്ചുവട്ടിൽ   ഞങ്ങൾ കടലാർ എസ്റ്റേറ്റ്‌ വിട്ടു...

ഓർമ്മകളുടെ ഓർമ്മക്കായി ചിലവിട്ട രണ്ടു ദിവസങ്ങളുടെ നിറങ്ങളും പേറി ..!...


നന്ദി ..പ്രിയ സുഹൃത്തുക്കളെ ..!!

Monday, August 12, 2013

ഒരു വര ! ഒരു വര !

Recalling Yesterdays !


 കുട്ടിക്കാലത്ത്  പേപ്പറും പെന്സിലും എടുത്താൽ സ്ഥിരമായി വരക്കാർ ഉണ്ടായിരുന്ന ആ അക്ഞാത ഗ്രാമം ..!  

Saturday, August 3, 2013

Kochi - Ernakulam


ഞാൻ കണ്ട എറണാകുളവും കൊച്ചിയും  ....!

ഒബെരോണ്‍ മാളിന്റെ മുന്നിലും പിന്നിലും നിന്നുള്ള വായി നോട്ടത്തിൽ തുടങ്ങുന്ന നഗരക്കാഴ്ച .. 


അവടെ നിന്നും മറൈൻ ഡ്രൈവിൽ എത്തുമ്പോൾ രണ്ടു സുന്ദരൻ  .പാലങ്ങൾ ... 
കൊച്ചി കായലിന്റെ മുറ്റത്ത്‌ ഉപ്പു രസമാർന്ന കാറ്റും കൊണ്ട് അല്പം നേരം... തൊട്ടപ്പുറത്ത് സുഭാഷ്‌ പാർക്ക്‌ , കോണ്‍വെന്റ് ജങ്ക്ഷൻ , തെരേസാസ് കോളേജ് .. യേയ് .. ഞാൻ അത്തരക്കാരനല്ല :D


അങ്ങ് ദൂരെ ബോൾഗാട്ടി .. കരയിൽ നിന്നും ഞാൻ ഇന്നേ വരെ ആ സാധനം കണ്ടിട്ടില്ല .. കായലിൽ നിന്ന് കൊണ്ട് അന്തം വിട്ടു നോക്കി നിന്നിട്ടുന്നെല്ലാതെ ...!
ജൂതന്മാരുടെ സിനഗോഗ് കാണാൻ മട്ടാഞ്ചേരി വരെ .. 


കൊച്ചിയിലെ കാഴ്ച്ചകൾ തീരുന്നില്ല .. അതങ്ങനെ വളർന്നു നമ്മക്കൊന്നും പിടികിട്ടാത്ത അത്രേം വലുതായിപ്പോയെത്രേ ..!

വരട്ടെ , എനിക്കിനിയും വരക്കാലോ കൊച്ചിയെ...!

Friday, August 2, 2013

വയനാട് -II | Wayanad -II

വയനാടിനെ കുറിച്ച് പറഞ്ഞപ്പോം വിട്ടു പോയ കുറെ സംഗതികൾ ഉണ്ട്. 
എടക്കൽ ഗുഹയും അമ്പുകുത്തി മലയും എല്ലാം വയനാടിന്റെ മാത്രം സ്വകാര്യ അഹങ്കാരങ്ങളാണ് ..ഇത്തിരി ദൂരം നടക്കണം എന്നാലും എടക്കലിന്റെ ചരിത്രം , അമ്പുകുത്തി മലയുടെ ഭംഗി ഒന്നും കാണാതെ എന്ത് വയനാട് യാത്ര.. !
പൂക്കോട് തടാകം കണ്ടു അതിനു ചുറ്റും ഒരു റൌണ്ട് നടന്നു വിയർത്ത് ഒലിച്ചു നില്ക്കുന്ന ആ ഒരു രംഗം ..  എത്തിയിരിക്കുന്നു ഇപ്പോൾ ഞാൻ ..

വയനാട് തീരുന്നില്ല .. യാത്ര തുടരട്ടെ ..
( സംഗതി ഒരു ഓർഡർ ഒന്നും ഇല്ല.. സദയം ക്ഷമിക്കുക )


Saturday, July 20, 2013

Needle Rock Waterfall || സൂചിപ്പാറ


ഞങ്ങൾ എത്തുമ്പോൾ പ്രകൃതിയുടെ പുതപ്പിനുള്ളിലായിരുന്നു അവൾ. 
ഞാൻ പതിയെ നടന്നു ചെന്നു ,
എന്റെ സ്പർശനം അവളെ പുളകിതയാക്കിയോ .. അറിയില്ല.
എന്തായാലും കിലുങ്ങിചിരിച്ചു കൊണ്ട് അവൾ ആഴങ്ങളിലേക്ക് ഊളിയിട്ടു .

സൂചിപ്പാറ ഒരു അനുഭൂതിയാണ് , അവിടത്തെ കോടമഞ്ഞിൽ പുതഞ്ഞ നടവഴിയിൽ 
വീണ്ടും അവളെന്നെ വാരിപ്പുണർന്നു കൊണ്ടേയിരുന്നു ..

ഞാൻ പതിയെ കണ്ണടച്ചു അവളിലേക്ക്‌ അലിഞ്ഞു ,
ഒരു സ്വപ്നം പോലെ !!

Thursday, July 18, 2013

Chain Tree || ചങ്ങല മരം


മലമ്പാത കെട്ടാൻ സഹായിച്ച കരിന്തണ്ടനെ കൊന്നു ക്രെഡിറ്റ്‌ തട്ടാൻ നോക്കിയ സായിപ്പിനെയും ആ പാത പിന്തുടർന്ന സമൂഹത്തെയും വിരട്ടി നടന്ന കരിന്തണ്ടാന്റെ പ്രേതത്തെ ഒടുവിൽ ബന്ധിച്ചു എന്ന് വിശ്വസിക്കുന്ന വയനാട് ലക്കിടിയിൽ സ്ഥിതി ചെയ്യുന്ന ചങ്ങല മരം .


മുടങ്ങാതെ നടക്കുന്ന പൂജയുടെ അടയാളങ്ങൾ അവിടെ കാണാം . കയ്യെറ്റക്കാരനായി വന്നു നമ്മെ അടക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികളുടെ ഒരു ശക്തനായ എതിരാളിയായിട്ടാണ്  ആ ചങ്ങല മരത്തിൽ ബന്ധിച്ചു വെച്ച പ്രേതത്തെ എനിക്ക് തോന്നിയത് .
 ഇന്നും നമ്മൾ അടിയറ വെച്ച് തൊഴുന്നത് അതെ ശക്തികളോടാവുമ്പോൾ  ഒരു വേള ആ ചങ്ങല അഴിച്ചു വിട്ടാലോ എന്ന് തോന്നിപ്പോയി !Wednesday, July 17, 2013

A Ruined Jain Temple Near Mananthavady


വണ്ടി മാനന്തവാടിയിലേക്ക്‌ പോയിക്കൊണ്ടിരിക്കുമ്പോൾ ദാ കിടക്കുന്നു ഒരു പച്ച ബോർഡ് .
ജെയിൻ ടെമ്പിൾ ന്നു ..!! വണ്ടി നിർത്തി കാപ്പി തോട്ടത്തിന്റെ ഇടയിലൂടെ അല്പം നടന്നപ്പോൾ പഴകി നശിച്ചു ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം . !

കൊത്തുപണി കളുടെ അമൂല്യമായ ഒരു കേന്ദ്രം തന്നെയായിരുന്നു ആ ക്ഷേത്രം . ഉപയോഗ ശൂന്യമായി കിടക്കുന്ന ഒരു കെട്ടിടം എന്ന വില പോലും അതിനു നൽകിയിട്ടില്ല എന്ന് ആ പരിസരത്ത് നിന്നും മനസ്സിലാവും .

പനമരത്തിനു അടുത്ത് ആണ് ഇത് സ്ഥിതി ചെയ്യുന്നത് . 


Tuesday, July 16, 2013

Karappuzha Dam-കാരാപ്പുഴ ഡാം


അങ്ങനെ ഫാന്റം റോക്കിന്റെ ചരിതം പാടി മുന്നോട്ടു പോയപ്പോൾ മുന്നിൽ ദെ, കാരാപ്പുഴ ഡാം ..!

കണ്കുളിർക്കെ പച്ചപ്പുമായി തലയുയർത്തി നില്പ്പാണ്‌ കക്ഷി ..!

Monday, July 15, 2013

പാൽച്ചുരം


പാൽച്ചുരം  കയറി വരുന്ന ജീവിതം !

MT Vasudevan Nair ... മലയാളത്തിന്റെ എം ടി ക്ക് ജന്മദിനാശംസകൾ..!!

Sunday, July 14, 2013

Fantom Rock - ഫാന്റം റോക്ക്

 ഓരോ യാത്രയും ഓരോ ഓർമ്മപ്പെടുത്തലാണ് . അന്ന് വയനാട്ടിലൂടെ പോകുമ്പോഴും അതിൽ മാറ്റം ഒന്നും ഉണ്ടായിരുന്നില്ലല്ലോ . 

അമ്പലവയൽ അങ്ങാടിയിൽ നിന്നും ഒരുപാട് കേട്ട ഫാന്റം റോക്ക് കാണാൻ പോവുമ്പോൾ ആവേശഭരിതനായിരുന്നു ഞാൻ .കുട്ടിക്കാലത്തെ ഹീറോ ഫാന്റത്തിന്റെ കൽ രൂപം കണ്ടപ്പോൾ അൽപ സമയം അവടെ അതിനോട് മിണ്ടിയും പറഞ്ഞും ഇരുന്നു .സമീപത്ത് കിടക്കുന്ന കരിങ്കൽ ക്വാറി എന്നാ ശത്രുവിനെതിരെ പോരാടാൻ കരുത്തുള്ളവനായിരുന്നു എന്റെ  കഥയിലെ ഹീറോ ഫാന്റം ..
ഇവിടെയും അത് പോലെ തന്നെ ആവട്ടെ എന്ന് പ്രാർഥിച്ചു അവടെ നിന്നും ....

Saturday, July 13, 2013

ബേപ്പൂർ സുൽത്താൻ...!


ബേപ്പൂർ സുൽത്താൻ...!

Banasura Sagar Dam - ബാണാസുര സാഗർ അണക്കെട്ട്

ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ എർത്ത് ഡാം . ബാണാസുര സാഗർ അണക്കെട്ട് ..
പഴയ ഫോട്ടോ കണ്ടപ്പോൾ ചുമ്മാ വരച്ചത് .

Kanjirappuzha Dam - കാഞ്ഞിരപ്പുഴ ഡാം


മണ്ണാർക്കാട്  നിന്നും കുറച്ചു മാറി സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പുഴ ഡാം സുന്ദരിയായിരുന്നു അന്ന് ഞാൻ അവടെ എത്തുമ്പോൾ .
പച്ചപ്പ് പുതച്ച ഡാമും പരിസരവും അക്ഷരാർത്ഥത്തിൽ കണ്ണിനും മനസ്സിനും കുളിർമയേകി ..


ഡാമിൽ വെള്ളം അന്ന് കുറവായിരുന്നു . എന്നാലും ആ കാഴ്ചകൾ മനം നിറച്ചിരുന്നു .


Tuesday, July 9, 2013

Ahimsa !


പഴയ ഒരു വര .. ഇപ്പൊ വീണ്ടും കുത്തിപ്പൊക്കുന്നു !Saturday, July 6, 2013

Royal Meenakshi Mall , Bangalore


മാൾ സംസ്കാരത്തിന്റെ പതഞ്ഞു പൊങ്ങുന്ന തിമർപ്പിനിടയിലൂടെ ഒരു വട്ടം നടക്കാനിറങ്ങിയപ്പോൾ ..

ബംഗ്ലുരു വിലെ റോയൽ മീനാക്ഷി മാൾ ..!

Jewish Synagogue , Mattancherry


ഞാൻ കണ്ടിട്ടില്ല .. കാണണമെന്ന് വിചാരിച്ചു പോയി പാതി വഴിയില പലവട്ടം യാത്ര മുടങ്ങിയിട്ടുണ്ട് .. എന്നാലും സിനഗോഗ് ന്റെ ആ ചുവപ്പും വെള്ളയും കലര്ന്ന ചുമരും നീല ജനവാതിലുകളും കണ്ട് മിണ്ടാണ്ടിരിക്കാൻ പറ്റുമോ... 

ഒരു ചെറിയ ശ്രമം ..!

Saturday, June 29, 2013

Library, University Of Mysore


തൊണ്ണൂറ്റി അഞ്ചിന്റെ നിറവിൽ നില്ക്കുന്ന കർണാടകയിലെ ഏറ്റവും പഴയതും വലുതും ആയ ലൈബ്രറി കളിൽ ഒന്നായ മൈസൂര് യൂനിവെർസിറ്റി ലൈബ്രറി.

1918 ഇൽ മൈസൂര് മഹാരാജ കോളേജ് കാമ്പസിൽ സ്ഥാപിതമായ ഇത് പിന്നീട് 1965 ഓടെ ഇക്കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു .

-ഇത്രേം ചരിത്രം-

ഒരു നീണ്ട കാലഘട്ടമായി മൈസൂരിലെ 2 വര്ഷത്തെ അളന്നു തിട്ടപ്പെടുത്തുമ്പോൾ നേരം പോക്കിനും വായ്‌ നോട്ടത്തിനും പിന്നെ ആളാവാനും ( അല്ലാതെ അവടെ പോയി പുസ്തകം വായിക്കാമെന്ന് വെച്ചാൽ എത്രെയാ പുസ്തകങ്ങൾ .. ഞാൻ ഒരൊറ്റ ആളല്ലേ ഉള്ളൂ :( ) ആയിട്ട് എന്റെ ജീവിതത്തിന്റെ ഒരു ഭാഗം പോലെ ആയിപ്പോയിരുന്നു ഈ ലൈബ്രറി ..സെന്റ്‌ ഫിലോമിനാസ് ചർച് || St Philominas Church


മൈസൂർ ജീവിതത്തിനിടക്ക് പലവട്ടം കണ്ടിട്ടും പിന്നെയും പിന്നെയും മാനം നോക്കി സെന്റ്‌ ഫിലോമിനാസ് ചർച്ചിന്റെ ഉയരം അളക്കാൻ പോയി നിന്ന് ഓട്ടോ ക്കാരുടെ തെറി മേടിച്ചു 
കൂട്ടിയ ഓർമ്മകൾക്ക് മുന്നില് ..!!!

Friday, June 28, 2013

ലണ്ടൻ ടവർ ബ്രിഡ്ജ് || Tower Bridge London


ലണ്ടൻ നഗരം കാണാൻ ഒരിക്കൽ ഞാനും വരും എന്ന് ഞാൻ എന്നോട് പറയാൻ വേണ്ടി വരച്ചപ്പോൾ അത് ലണ്ടൻ ടവർ ബ്രിഡ്ജ് ആയിപ്പോയോന്നൊരു സംശയം ..!! :D 

Burj Khaleefa || ബുർജ് ഖലീഫ


ബുർജ് ഖലീഫ ഉയരത്തിന്റെ അളവാണ് .
നേരെ കുത്തനെ മാനം നോക്കി നില്ക്കുന്ന,
 മാനതിനോട് ചേർന്ന് നില്ക്കുന്ന അളവ്...!

നീളത്തിൽ ഉയർന്നു കിടക്കുന്ന 
ഒറ്റ നോട്ടത്തിൽ കണ്ണിന്റെ കാഴ്ച കോലിന്റെ അളവിലും മുകളിലായി 
ഉയരത്തിന്റെ രാജാവ് ..!!

Aquaventure, Atlantis

Wednesday, June 26, 2013

Al Jahili Fort


1891ൽ നിർമ്മിച്ച അൽ ജഹിലി കോട്ട .

കേട്ടറിവ് മാത്രമുള്ള അൽ ജഹിലി കോട്ട എപ്പോഴോ കണ്ട ഒരു ചിത്രത്തിലൂടെ മനസ്സില് പതിഞ്ഞു.. :)

Bastakiya, Dubai


ഒരിക്കൽ ദുബൈ യുടെ വളര്ച്ചയുടെ ശക്തി താങ്ങാനാവാതെ നാശത്തിന്റെ വക്കിലെത്തിയ എമാരാതികളുടെ പാരമ്പര്യത്തിന്റെ പരിച്ചേദം ,
പിന്നീട് രയ്നേർ ഒട്ടെർ എന്നാ സായിപ്പിന്റെ താങ്ങിൽ ഇന്നും നില നിൽക്കുന്ന ബസ്റ്റകിയ ..

അഭിനവ ദുബൈ നഗരത്തിനു കാത്തു വെക്കാൻ ഒരു  പൈതൃക സ്വത്ത്‌ ..!!

Tuesday, June 25, 2013

Abra in Dubai Creek


ദുബൈ ക്രീക്ക് പാർക്കിൽ ഒരു നീണ്ട കാലഘട്ടത്തിന്റെ കഥ പറഞ്ഞ അബ്ര യെ നേരിട്ട് കണ്ടപ്പോൾ ..!Saturday, June 22, 2013

Dubai Museumഅൽ അഹിദി കോട്ടയിൽ കുടിയിരിക്കുന്ന ദുബൈയുടെ  പരമ്പരാഗത ജീവിത ശൈലികളുടെ കേദാരം. ദുബൈ മ്യൂസിയം 1971 ഇൽ തുറന്നു . ഓയിൽ ഘനനം തുടങ്ങുന്നതിനു മുൻപത്തെ എമരാത്തികളുടെ ജീവിതം തുറന്നു വെച്ചിരിക്കുന്ന ഇവിടം സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് .
2008 ൽ ഇവിടെ 80,000 ത്തിൽ പരം ആളുകള് സന്ദർശിച്ചു എന്നാണു കണക്കു ..!!

2012 ഇൽ  ഞാനും .. :D