Thursday, July 18, 2013

Chain Tree || ചങ്ങല മരം


മലമ്പാത കെട്ടാൻ സഹായിച്ച കരിന്തണ്ടനെ കൊന്നു ക്രെഡിറ്റ്‌ തട്ടാൻ നോക്കിയ സായിപ്പിനെയും ആ പാത പിന്തുടർന്ന സമൂഹത്തെയും വിരട്ടി നടന്ന കരിന്തണ്ടാന്റെ പ്രേതത്തെ ഒടുവിൽ ബന്ധിച്ചു എന്ന് വിശ്വസിക്കുന്ന വയനാട് ലക്കിടിയിൽ സ്ഥിതി ചെയ്യുന്ന ചങ്ങല മരം .


മുടങ്ങാതെ നടക്കുന്ന പൂജയുടെ അടയാളങ്ങൾ അവിടെ കാണാം . കയ്യെറ്റക്കാരനായി വന്നു നമ്മെ അടക്കി ഭരിച്ച സാമ്രാജ്യത്വ ശക്തികളുടെ ഒരു ശക്തനായ എതിരാളിയായിട്ടാണ്  ആ ചങ്ങല മരത്തിൽ ബന്ധിച്ചു വെച്ച പ്രേതത്തെ എനിക്ക് തോന്നിയത് .
 ഇന്നും നമ്മൾ അടിയറ വെച്ച് തൊഴുന്നത് അതെ ശക്തികളോടാവുമ്പോൾ  ഒരു വേള ആ ചങ്ങല അഴിച്ചു വിട്ടാലോ എന്ന് തോന്നിപ്പോയി !



6 comments:

  1. നല്ല രചന.... ഭാവുകങ്ങള്‍.... ഇതില്‍ കളര്‍ കൊടുക്കുന്നത് സിസ്റ്റം വഴിയാണോ അതോ കയ്യും കൊണ്ടോ?

    ReplyDelete
    Replies
    1. നിർവിളാകൻ അജിത്തേട്ടാ ... ആദ്യം പേപ്പറിൽ വരക്കും പിന്നെ ഫോട്ടോഷോപ്പിൽ ഒന്ന് മുക്കിയെടുക്കും :D

      Delete
  2. ഞാന്‍ കണ്ടിട്ടുണ്ട് ഈ മരം

    ReplyDelete
    Replies
    1. അജിത്തേട്ടനെ പേടിച്ചു കരിന്തണ്ടൻ വയനാട് വിട്ടെന്നും കേട്ടു ..( തമാശ :( )

      Delete
  3. റാസി. ഇത് വളരെ മനോഹരമായിട്ടുണ്ട് കേട്ടോ... ഒന്നുരണ്ട് തവണ ചുരം കയറിപ്പോയിട്ടുണ്ടെങ്കിലും അതെല്ലാ രാത്രിയായിരുന്നു.. അതുകൊണ്ട് കരിന്തണ്ടനെ ബന്ധിച്ച മരം ഇതുവരെ കാണുവാൻ സാധിച്ചിട്ടില്ല...

    ReplyDelete
    Replies
    1. കാണാൻ ഒരു മരവും അതിൽ കാലങ്ങളായി തൂങ്ങിക്കിടക്കുന്ന ഒരു ചങ്ങലയും മാത്രമേ ഉള്ളൂ , ഒരു പ്രതിഷ്ഠയും .
      പക്ഷെ കരിന്തണ്ടൻ ഒരു നോവ്‌ തന്നെയാണ് ..!

      നന്ദി ശിബുവേട്ടാ !

      Delete