Saturday, July 20, 2013

Needle Rock Waterfall || സൂചിപ്പാറ


ഞങ്ങൾ എത്തുമ്പോൾ പ്രകൃതിയുടെ പുതപ്പിനുള്ളിലായിരുന്നു അവൾ. 
ഞാൻ പതിയെ നടന്നു ചെന്നു ,
എന്റെ സ്പർശനം അവളെ പുളകിതയാക്കിയോ .. അറിയില്ല.
എന്തായാലും കിലുങ്ങിചിരിച്ചു കൊണ്ട് അവൾ ആഴങ്ങളിലേക്ക് ഊളിയിട്ടു .

സൂചിപ്പാറ ഒരു അനുഭൂതിയാണ് , അവിടത്തെ കോടമഞ്ഞിൽ പുതഞ്ഞ നടവഴിയിൽ 
വീണ്ടും അവളെന്നെ വാരിപ്പുണർന്നു കൊണ്ടേയിരുന്നു ..

ഞാൻ പതിയെ കണ്ണടച്ചു അവളിലേക്ക്‌ അലിഞ്ഞു ,
ഒരു സ്വപ്നം പോലെ !!

6 comments:

  1. ഇതാണല്ലേ സൂചിപ്പാറ.... വരയോടൊപ്പം കുറച്ചുകൂടി എഴുതൂ... അല്ലെങ്കിൽ വരച്ചിത്രങ്ങൾ മാത്രം ഉൾപ്പെടുത്തി ഒരു ചെറിയ യാത്രാവിവരണമാക്കൂ.. വായിയ്ക്കുന്നവർക്കും, കാണുന്നവർക്കും തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിയ്ക്കും.. :)

    ReplyDelete
    Replies
    1. നന്ദി ഷിബുവേട്ടാ അങ്ങനൊരു പ്ലാൻ ഉണ്ട് . അടുത്തത് മുതൽ :)

      Delete
  2. എവിടെയാണ് സൂചിപ്പാറ?

    ReplyDelete
    Replies
    1. വയനാട് .. മേപ്പാടി യിൽ :)

      Delete
  3. വരകള്‍ക്ക് നല്ല ഭംഗി.
    ഇതൊരു ഗംഭീര കഴിവ് തന്നെ. സ്വന്തമായി ഉള്ള ശൈലി നന്നായി.

    ReplyDelete
    Replies
    1. നന്ദി .. യാത്ര പോയ സ്ഥലങ്ങൾ ഓർക്കാൻ ഒരു ചെറിയ ശ്രമം .. :)

      Delete